നീല മാലാഖേ,
നിൻ മൗനം ഉള്ളാകേ
ഒരു തുലാമഴയായി ചാറുന്നു
പെയ്തു തീരാതേ.കാലമോരോന്നും
പടി ചാരി മാഞ്ഞാലും
മതിവരാ മനമായ് ഞാനെന്നും
കാത്തു നിൽക്കുന്നു.വിചാരം കെടാതെ
തീ പകർന്നുയിരിൽ
ഒരാളില്ലെന്നെയെൻ ജീവനാഴ്ന്നലിയേ
ഹൃദയ താളം ഉരുകിടുന്നു
ആരാരും കേൾക്കാതുള്ളിൽവെണ്ണിലാവിൻ നീലമാലാഖേ
നിൻ മൗനം ഉള്ളാകേ
ഒരു തുലാമഴയായി ചാറുന്നു
പെയ്തു തീരാതേ.കാലമോരോന്നും
പടി ചാരി മാഞ്ഞാലും
മതിവരാ മനമായ് ഞാനെന്നും
കാത്തു നിൽക്കുന്നു.